May 2, 2026

മുട്ടില്‍ മരംമുറി: റവന്യു ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വമെന്ന് അഡ്വ.ജോസഫ് മാത്യു

0
Whatsapp image 2025 03 06 at 2.06.56 pm
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ചതിന്റെ ഉത്തരവാദിത്വ റവന്യു ഉദ്യോഗസ്ഥര്‍ക്കെന്ന്
മുന്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോസഫ് മാത്യു.
അന്നത്തെ ജില്ലാ കലക്ടര്‍ക്കും, വൈത്തിരി തഹസില്‍ദാര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ആദ്ധേഹം പറഞ്ഞു.അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്.

തടികള്‍ കടത്തുന്നതിന് പാസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 2020 നവംബര്‍ 20ന് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ ലഭിച്ചിരുന്നു. ഇക്കാര്യം വില്ലേജ് ഓഫിസര്‍ വൈത്തിരി തഹസില്‍ദാര്‍ക്ക് എഴുതിയ സിആര്‍ 246/2020 നമ്പര്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് വില്ലേജ് ഓഫിസര്‍ ഭൂരേഖകളുടെ പകര്‍പ്പ് സഹിതം എഴുതിച്ചോദിച്ചെങ്കിലും തഹസില്‍ദാര്‍ മറുപടി നല്‍കിയില്ല. വിഷയത്തില്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ട് 2020 ഡിസംബര്‍ 14ന് നല്‍കിയ അപേക്ഷയോടും തഹസില്‍ദാര്‍ പ്രതികരിച്ചില്ല.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടികള്‍ മുറിക്കുന്നതായി വിഒ 2021 ജനുവരി എട്ടിന് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും അനധികൃത മരംമുറി തടയുന്നതിന് തഹസില്‍ദാരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടായില്ല.

പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 11ന് റവന്യു വകുപ്പ് ഇറക്കിയ പരിപത്രം അതേവര്‍ഷം ജൂലൈയില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ക്ക് അറിവുണ്ടായിരുന്നു. റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് കലക്ടര്‍ നല്‍കിയ മൊഴിയില്‍നിന്നു ഇക്കാര്യം മനസിലാക്കാവുന്നതാണ്. എന്നിരിക്കേയാണ് 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുമായി ചിലര്‍ കലക്ടറെ സമീപിച്ച് മരങ്ങള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് തിരക്കിയത്. പകര്‍പ്പ് വായിച്ച കലക്ടര്‍ മൗനം പാലിച്ചുവെന്നാണ് അറിയുന്നത്. മുറിച്ചിട്ട മരങ്ങള്‍ കൊണ്ടുപോകുന്നതിന് പാസ് അനുവദിക്കാമോ എന്ന് വനം വകുപ്പ് രേഖാമൂലം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തഹസില്‍ദാരും കലക്ടറും മറുപടി നല്‍കിയിരുന്നില്ല. ഇവര്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ നിയമവിരുദ്ധ മരംമുറി കാരണം പൊതുഖജനാവിനുണ്ടായ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്നും അഡ്വ.ജോസഫ് മാത്യു പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *