May 8, 2026

ലഹരിബോധവത്‌കരണം; സ്നേഹത്തോൺ സംഘടിപ്പിച്ചു                                                        

0
Img 20250307 wa0084
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണം നടത്തുന്നതിനായി ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാനന്തവാടിയിൽ ‘സ്നേഹത്തോൺ’ സംഘടിപ്പിച്ചു. ഐ.എച്ച്.ആർ.ഡി. സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് സ്നേഹത്തോൺ സംഘടിപ്പിച്ചത്.

മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി ഫ്ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി സ്നേഹസന്ദേശം നൽകി. അസി. എക്സൈസ് കമ്മിഷണർ എ. ജെ ഷാജി, എക്‌ക്സൈസ് ഇൻസ്‌പെക്ടർ കെ. ശശി, മാനന്തവാടി എസ്.ഐ. എം.സി. പവനൻ, കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *