July 15, 2026

സെഞ്ച്വറി ഫാഷന്‍ സിറ്റി നവീകരിച്ച ഷോറൂം ഉദ്ഘാടനം മാര്‍ച്ച് നാളെ 

0
Img 20250307 165157
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി – മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ നവീകരിച്ച വിശാലമായ ഷോറൂം നാളെ രാവിലെ 10 മണിക്ക് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്യും. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് വെഡ്ഡിംഗ് സെക്ഷനും ,ഡപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ് സാരി സെക്ഷനും,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ജെന്‍സ് സെക്ഷനും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് മത്തായി കുഞ്ഞ് കിഡ്‌സ് സെക്ഷനും ഉദ്ഘാടനം ചെയ്യും.വസ്ത്ര വ്യാപാര രംഗത്ത് 4 പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സെഞ്ച്വറി ഫാഷന്‍ സിറ്റി കൂടുതല്‍ മികവുറ്റതും വ്യത്യസ്തങ്ങളുമായ അതിനൂതന ഫാഷന്‍ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ വയനാട്ടില്‍ അവതരിപ്പിക്കുകയാണ്.

 

ഇന്ത്യയിലെമ്പാടുമുള്ള പരമ്പരാഗതമായ നെയ്തു ഗ്രാമങ്ങളില്‍ പിറവിയെടുക്കുന്ന പുതുപുത്തന്‍ വിവാഹ വസ്ത്രങ്ങളും, രാജ്യത്തെ മികച്ച കമ്പനികളുടെ ബ്രാന്‍ഡഡ് ട്രെന്‍ഡി ഫാഷനുകളുമാണ് സെഞ്ച്വറിയുടെ നവീകരിച്ച് വിശാലമാക്കിയ സുല്‍ത്താന്‍ ബത്തേരി ഷോറൂമിന്റെ പ്രത്യേകത. ഉദ്ഘാടന ദിവസം പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്കും , ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും അന്‍പതിനായിരം രൂപയ്ക്ക് പെഡ്ഡിംഗ് പര്‍ച്ചയ്‌സ് ചെയ്യുന്നവര്‍ക്ക് ഒരു ഡയമണ്ട് റിംഗ് സമ്മാനവും ഒരുക്കിയിരിക്കുന്നു.

 

വെഡ്ഡിംഗ് പര്‍ച്ചേയ്‌സ് അഡ്വാന്‍സായി ബുക്ക് ചെയ്യുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. സുല്‍ത്താന്‍ബത്തേരി ക്കു പുറമേ തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍, കണ്ണൂര്‍ ശ്രീകണ്ഠാപുരം ,മാനന്തവാടി എന്നിവിടങ്ങളിലും സെഞ്ച്വറിയുടെ ഷോറൂമുകള്‍ പ്രവര്‍ത്തച്ചുവരുന്നു. വസ്ത്രങ്ങള്‍ കൂടാതെ ഫാന്‍സി, ബ്രൈഡല്‍ ഫൂട്ട് വേയര്‍ സെക്ഷനും അതിവിശാലമായ പാര്‍ക്കിംഗും ബത്തേരിഷോറൂമില്‍ ഉള്ളതായി പാര്‍ട്ണര്‍മാരായ പി. അഷ്‌റഫ് ഹാജി,പി.സിദ്ദിഖ്,പി.ഇബ്രാഹിം,പി.അബ്ദുള്‍ നാസര്‍, പി.ഫിറോസ്, പി.ഫസല്‍, പി.റാഷിഖ്,പി.മുഹമ്മദ് ഷൈലാജ്,പി.ഫറാസ് മുഹമ്മദ്,പി.ഷാഹിഫ് സിദ്ദിഖ്,ഡോ. ഷാഹിസ് സിദ്ദിഖ്, ഫിനാസ് നാസര്‍ എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *