May 3, 2026

ബാണാസുര ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു തുടങ്ങി

0
Img 20250308 wa0056
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: കുടിവെള്ളക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി ബാണാസുര ഡാമിൽ നിന്നു വെള്ളം തുറന്നുവിട്ടു തുടങ്ങി. കനത്ത വേനലിൽ പുഴ നേരത്തെ വറ്റിയതി നെത്തുടർന്ന് പടിഞ്ഞാറത്തറ, തരിയോട് പ ഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷ മായിരുന്നു. ശുദ്ധജലം എത്തിക്കുന്ന മുള്ളങ്ക ണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം നിലച്ചതാണ് കുടിവെള്ള ക്ഷാമം അനുഭവ പ്പെടാൻ ഇടയാക്കിയത്.നൂറുകണക്കിനു കുടുംബങ്ങൾ ദിവസങ്ങളാ യി ശുദ്ധജല ക്ഷാമം കാരണം ദുരിതത്തിലാ യിരുന്നു. മുള്ളങ്കണ്ടി പദ്ധതി സ്ഥിതി ചെയ്യു ന്ന പുഴയിലേക്ക് ഡാമിൽനിന്ന് വെള്ളം ഒഴു ക്കി വിടണമെന്ന ആവശ്യം ശക്തമായിരുന്നെ ങ്കിലും കലക്ടറുടെ ഉത്തരവ് ലഭിക്കാത്തതി നാൽ ഡാം തുറക്കാനായിരുന്നില്ല. ജലക്ഷാ മം കാരണം വലയുന്ന നാട്ടുകാരുടെ ദുരിതം ശ്രദ്ധയിൽപെട്ട കലക്‌ടർ ഇടപെട്ട് ശനിയാ ഴ്ച ജില്ല ദുരന്ത നിവാരണ സമിതിയോഗം ഡാമിന്റെ വാൽവ് തുറന്ന് വെള്ളം തുറന്നു വി ടാൻ നിർദേശം നൽകുകയായിരുന്നു. കഴി ഞ്ഞ ദിവസം രാവിലെ 10 മുതലാണ് വെള്ളം ഒഴുക്കിത്തുടങ്ങിയത്.ഡാമിന്റെ വാൽവ് തുറന്നതോടെ പുഴ നിറയു കയും പമ്പിങ് സാധാരണ നിലയിലേക്ക് ഉയ രുകയും ചെയ്തിട്ടുണ്ട്. മഴ ലഭിക്കുന്നതു വ രെ വെള്ളം നൽകുമെന്ന് ഡാം അധികൃതർ അറിയിച്ചു. എന്നാൽ, മുള്ളങ്കണ്ടി ചെക്ക് ഡാം നിറയുന്ന രീതിയിൽ വെള്ളം നൽകാ ത്തതിനാൽ താഴ് ഭാഗങ്ങളിലുള്ളവർക്ക് വെ ള്ളം ലഭിക്കാത്ത അവസ്ഥയുണ്ട്. വാരാമ്പറ്റ പുഴയിൽ ഇതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മറ്റു ഭാഗങ്ങളിലുള്ള കു ടിവെള്ള പദ്ധതികളും ജലസേചനപദ്ധതിക ളും വെള്ളമില്ലാത്തതിനാൽ പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *