June 19, 2026

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് :ജില്ലയില്‍ ഇന്നുമാത്രം പിടിയിലായത് യുവതിയടക്കം ഒന്‍മ്പത് പേര്‍

0
Dgsdfghsg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ലഹരി വ്യാപനം തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസ് ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്നുമാത്രം ജില്ലയില്‍ പിടിയിലാത് ഒന്‍മ്പത് പേര്‍.പുല്‍പള്ളിയില്‍ 70 ഗ്രാംകഞ്ചാവുമായി കാപ്പിസെറ്റ് സ്വദേശികളായ എരുമപുല്ലില്‍ വീട്ടില്‍ പ്രണവ് ഇ പി (20),ഹര്‍ഷ പി (24),ചേകാടി റോഡില്‍ നിന്നും 5 ഗ്രാം കഞ്ചാവുമായി പുല്‍പ്പള്ളി സ്വദേശി ആല്‍വിന്‍ ജെയിംസ് (20),ബത്തേരി മത്സ്യമാംസ മാര്‍ക്കറ്റ് ജംഗ്ഷനില്‍ 80ഗ്രാം കഞ്ചാവുമായി കൈപ്പഞ്ചേരി സ്വദേശി നിരപ്പെല്‍ വീട്ടില്‍ ഉനൈസ് (35),50 ഗ്രാം കഞ്ചാവുമായി കാപ്പിസെറ്റ് സ്വദേശി അജിത്ത് എന്‍.എസ് (23) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലാത്.രാവിലെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കളെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും പിടികൂടിയിരുന്നു.

പുല്‍പ്പള്ളിയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

പുല്‍പ്പള്ളി: സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി വാളമാങ്ങമൂല ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

 

പുല്‍പ്പള്ളിയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

പുല്‍പ്പള്ളി: സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി വാളമാങ്ങമൂല ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. സുല്‍ത്താന്‍ ബത്തേരി കാപ്പിസെറ്റ് സ്വദേശി അജിത്ത് എന്‍.എസ് (23) ആണ് പിടിയിലായത്.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

 

കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

വയനാട് ഇന്റലിജന്‍സ് ബ്യൂറോയും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയിലായി. ഓടല്‍വില പുഷ്പ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് 70 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാപ്പിസെറ്റ് സ്വദേശികളായ പ്രണവ് ഇ.പി. (20), ഹര്‍ഷ പി. (24) എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ്. (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പ്രകാരം കേസെടുത്തു.

 

80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ സുൽത്താൻ ബത്തേരി ടൗണിൽ വെച്ച് 80 ഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി ഉനൈസ് (35) ആണ് അറസ്റ്റിലായത്.

സുൽത്താൻ ബത്തേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *