May 8, 2026

പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം:എട്ട് പേര്‍ അറസ്റ്റില്‍

0
Gsdgsd
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. എറണാംകുളം സ്വദേശികളായ പുത്തല്‍പുരയില്‍ വീട്ടില്‍ ശ്രീഹരി(25),മനേപറമ്പില്‍ വീട്ടില്‍ എം.ആര്‍. അനൂപ്(31), ആനിക്കുടിയില്‍ വീട്ടില്‍, എല്‍ദോ വില്‍സണ്‍(27),വലിയവീട്ടില്‍, വി.ജെ. വിന്‍സെന്റ്്(54),മൊതാലിന്‍വീട്ടില്‍ സനല്‍ സത്യന്‍(27),കുണ്ടറ സ്വദേശി രശ്മി നിവാസ്, രാഹുല്‍(26),കുട്ടന്‍താഴത്ത് വീട്ടില്‍, എസ്. ശ്രീക്കുട്ടന്‍(28) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.പിതാവും ലോറിയുടെ ഷെയര്‍കാരനും തമ്മിലുള്ള സാമ്പത്തിക വിരോധമാണ് തട്ടികൊണ്ടുപോകലിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ഹൈദരാബാദിലേക്ക് ലോറിയുമായി പോകുമ്പോള്‍ കുപ്പാടി നിരപ്പത്ത് വെച്ചാണ് സംഭവം നടന്നത്. ട്രാവലറില്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി പിതാവിനെ ട്രാവലറിലും മകനെ ലോറിയിലുമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ലോറി ചുരത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രതികള്‍ വെള്ളം കുടിക്കാന്‍ പോയ സമയത്ത് മകന്‍ സമീപത്തെ പെട്ടിക്കടയില്‍ സഹായം അഭ്യര്‍ത്ഥിക്കുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.താമരശ്ശേരി പോലീസ് താമരശ്ശേരി ടൗണില്‍ നിന്നും നാല് പ്രതികളെയും തൃപ്പൂണിത്തുറ പോലീസ് ട്രാവലറില്‍ സഞ്ചരിച്ചിരുന്ന നാല് പ്രതികളെയും പിടികൂടി. ലോറിയുടെ ഉടമയും പിതാവും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *