May 8, 2026

പോഷന്‍ ഭി പഠായി  ഭി-അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു.

0
Img 20250313 170901
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കല്‍പ്പറ്റ അഡിഷണല്‍ ഐ സി ഡി എസ് പ്രൊജക്റ്റിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി 3 ദിവസത്തെ പോഷന്‍ ഭി പഠായി ഭി പരിശീലനം ആരംഭിച്ചു.കല്‍പ്പറ്റ അഡിഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ ഷൈജ. കെ. പി അധ്യക്ഷയായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൂപ്പര്‍വൈസര്‍ ടിന്റു കുര്യന്‍ പദ്ധതി വിശദീകരണം നടത്തി.

 

മിഷന്‍ സക്ഷം അങ്കണവാടിയുടെയും പോഷന്‍ 2.0 ന്റെയും പ്രധാന ഘടകങ്ങളില്‍ ഒന്നായ ആദ്യകാല ശിശു സംരക്ഷണം വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയത്തിന് കിഴില്‍ വിഭാവനം ചെയ്തിട്ടുള്ളതില്‍ പ്രകാരം ശക്തി പെടുത്തുന്നതിനുള്ള ഒരു പ്രധാന പദ്ധതിയാണ് പോഷന്‍ ഭി പഠായി ഭി. കുട്ടികള്‍ക്ക് സമഗ്രവും ഗുണമേന്‍മ ഉള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം പ്രധാനം ചെയ്യുക, ബാല്യകാല ആരോഗ്യ പോഷകാഹാര സേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.കല്‍പ്പറ്റ അഡിഷണല്‍ ഐ സി ഡി എസിലെ സിനീയര്‍ ക്ലാര്‍ക്ക് പി.കെ. സുരേഷ് ,സൂപ്പര്‍വൈസര്‍മാരായ എന്‍.ജി. ജിഷ റാണി മാത്യു, സൂപ്പര്‍വൈസര്‍ നിഷ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *