പ്രഭാഷണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു
കണിയാമ്പറ്റ : പ്രഭാഷണവും ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരണവും അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതികവിദ്യ വര്‍ഷത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടത്തി. അധ്യാപക വിദ്യാഭ്യാസ കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. പി. എന്‍. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ശാസ്ത്രാവബോധസമിതിയുടെയും കണിയാമ്പറ്റയിലെ കാലിക്കറ്റ് സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഫിസിക്കല്‍ സയന്‍സ് ഫാക്കല്‍റ്റിയും സയന്‍സ് ക്ലബ്ബ് കണ്‍വീനറുമായ ജീനോ കുര്യാക്കോസ് അധ്യക്ഷനായി.
എം. എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് ജോസഫ് ജോണ്‍ ‘മനുഷ്യരും വൈറസും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര ക്വിസിന് യുവസമിതി ജില്ലാ കണ്‍വീനര്‍ കെ. എ. അഭിജിത്ത് നേതൃത്വം നല്‍കി. ശാസ്ത്രാവബോധസമിതി ജില്ലാ കണ്‍വീനര്‍ പി. ജെ. ജോമിഷ് ക്യാമ്പസ് ശാസ്ത്രസമിതി, ശാസ്ത്രാവബോധസമിതി അവതരണം നടത്തി. കെ. ആര്‍. സാരംഗ് യുവസമിതി അവതരണം നടത്തി. എം. എസ്. സുജന, കെ. എം. അനുശ്രീ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തില്‍ ഷാന്‍ മോഹന്‍, ആഞ്ജലീന മറ്റില്‍ഡ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും കെ. പി. സുനിഷ, അലന്‍ കുര്യാക്കോസ് എന്നിവര്‍ രണ്ടാം സ്ഥാനവും ലക്ഷ്മിശ്രീ, അനില മാത്യു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.





Leave a Reply