സൗജന്യ നീറ്റ്,കീം കോഴ്‌സിന് തുടക്കമായി
കല്‍പ്പറ്റ :നീറ്റ്, കീം പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി ടാര്‍ഗറ്റ് ലേണിംഗ് സെന്ററുമായി ചേര്‍ന്ന് സംവിധാനിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സിന് തുടക്കമായി.എം.എല്‍.എ ടി.സിദ്ധീഖ് നേതൃത്വം നല്‍കുന്ന സ്പാര്‍ക്ക് സവിശേഷ വിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കുന്ന വിവിധ പരിശീലനങ്ങളുടെ ഭാഗമായാണ് ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.കോഴ്‌സിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയും സംഘടിപ്പിക്കും.
കോഴ്‌സ് ഉദ്ഘാടനം എം.എല്‍ എ ടി സിദ്ധീഖ് നിര്‍വ്വഹിച്ചു.സ്പാര്‍ക്ക് സമിതി അംഗങ്ങളായ കെ.ആര്‍ ബിനീഷ് ,സുനില്‍ കുമാര്‍ ,കബീര്‍,ഷാജിതദ്ദേവൂസ് ,സഫ്വാന്‍,ഷാജുജോണ്‍ ,സെബാസ്റ്റ്യന്‍,ഇ.വി എബ്രഹാം, സി സംജിത്ത്, അഖില്‍, നിസാം കാരശ്ശേരി സംസാരിച്ചു.കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8129178811 എന്ന നമ്പറില്‍ ബന്ധപ്പെടാം.





Leave a Reply