ബഡ്ഡിങ് റൈറ്റേഴ്സ് ശില്‍പ്പശാല നടത്തി
മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ ആറ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായി ബഡ്ഡിങ് റൈറ്റേഴ്സ് പരിപാടി സംഘടിപ്പിച്ചു. കുട്ടികളില്‍ എഴുത്ത്, വായന പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ രാജേഷ് കെ ആര്‍ അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത എഴുത്തുകാരന്‍ റോയ്സണ്‍ പിലാക്കാവ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.കെ സുരേഷ്, ട്രെയിനര്‍ റിന്‍സി ഡിസൂസ എന്നിവര്‍ സംസാരിച്ചു.





Leave a Reply