പോക്സോ; നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ കാവുമന്ദം ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്കായി പോക്സോ നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓ കെ. എസ് ലെബിമോന്‍ ഉദ്ഘാടനം ചെയ്തു. പോക്സോ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ക്ലാസ് നയിച്ചു. സബ് ഇന്‍സ്പെക്ടര്‍ സിദ്ദിഖ്, സീനിയര്‍ സിവില്‍ ഓഫീസര്‍ ബിനീത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജിത്ത്, വിഷ്ണു, അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply