കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം സംഘടിപ്പിച്ചു
കല്‍പ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്‍പ്പറ്റ മേഖലാ സമ്മേളനം സംഘടിപ്പിച്ചു.കരുതേണ്ട കാലാവസ്ഥാ കാര്യങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ ഡോ. ടി. ആര്‍. സുമ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. പി. മത്തായി അധ്യക്ഷനായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രാദേശികതലങ്ങളില്‍ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളര്‍ത്തണമെന്നും,അതിന് പ്രാദേശിക സര്‍ക്കാറുകള്‍ ജൈവ വൈവിധ്യ സമിതികളേയും ദുരന്തനിവാരണ സംഘങ്ങളേയും ശക്തീകരിച്ച്ഇടപെടണമെന്നും കമ്പളക്കാട് നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
മേഖലാ സെക്രട്ടറി സി. ജയരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ. ജനാര്‍ദ്ദനന്‍ സാമ്പത്തികറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ വി.പി. ബാലചന്ദ്രന്‍ സംഘടനാ രേഖാ അവതരണം നടത്തി.കേന്ദ്ര നിര്‍വാഹക സമിതിയംഗം ശാലിനി തങ്കച്ചന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി പി. അനില്‍ കുമാര്‍, ജില്ലാ ട്രഷറര്‍ പി. സി. ജോണ്‍, പരിസര സമിതി കണ്‍വീനര്‍ പ്രൊഫ:കെ. ബാലഗോപാലന്‍, പി.ആര്‍. മധുസൂദനന്‍,എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം വൈസ് ചെയര്‍പേഴ്‌സണ്‍ എം. എം. ഷൈജല്‍ സ്വാഗതവും കണ്‍വീനര്‍ ഇ. അശോകന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി രാജന്‍ തരിപ്പിലോട്ട് (പ്രസിഡന്റ്), എം. വി. ഓമന (വൈസ് പ്രസിഡന്റ്), കെ. എ. അഭിജിത്ത് (സെക്രട്ടറി), പി. എം. അനൂപ് കുമാര്‍ (ജോ. സെക്രട്ടറി), എം. പി. മത്തായി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply