എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അനുകൂല്യങ്ങളും തൊഴിലും നൽകണം; തൃ ണമൂൽ കോൺഗ്രസ്
കൽപ്പറ്റ- മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതർക്ക് പുനരധിവാസത്തിന്ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വേണ്ടി ഗവൺമെന്റ് ഏറ്റെടുത്ത കൽപ്പറ്റ പുൽപ്പാറ എൽസ്റ്റൻ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും അനുകൂല്യങ്ങളും തൊഴിലും നൽകണമെന്ന്തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. 2014 മുതൽ തൊഴിലാളിയിൽ നിന്നും പിടിച്ച പി എഫ് വിഹിതം എസ്റ്റേറ്റ് ഉടമ അക്കൗണ്ടിൽ നാളിതുവരെ അടച്ചിട്ടില്ല. സർവീസിൽനിന്ന് വിരമിച്ച 150ഓളം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തൊഴിൽ ഉടമ നൽകാനുണ്ട്. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ടുവർഷത്തെ ബോണസ്, ഏഴു വർഷത്തെ മെഡിക്കൽ അനുകൂല്യങ്ങൾ, അത്രയും വർഷത്തെ വേതർപ്രൊട്ടക്ടീവ് അനുകൂല്യങ്ങൾ. രണ്ടു ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ തുകയു തൊഴിലുടമ നൽകാൻ ഉണ്ട്. പുൽപ്പാറ ഡിവിഷൻ എസ്റ്റേറ്റ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തതോടെ ഫാക്ടറിയിലും എസ്റ്റേറ്റിലും ജോലി ചെയ്തിരുന്ന മുഴുവൻ സ്ഥിരം തൊഴിലാളികളുടെയും ജോലിയും അനുകൂല്യങ്ങളും നഷ്ടപ്പെടും ആയതുകൊണ്ട് സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് പരിഹാരം ഉണ്ടാക്കണമെന്ന് തൃണമൂൽജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ കൺവീനർ പിഎം ജോർജ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതൃ ണമൂൽ യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ ഷൗക്കത്ത് പള്ളിയാളിഅധ്യക്ഷത വഹിച്ചു.ജില്ല കോഡിനേറ്റർ ബെന്നി ചെറിയാൻ പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ,അബ്ദുൽ ഖാദർ മടക്കിമല, സിപി അഷ്റഫ്, ബിജു പൂകൊമ്പിൽ, സൈമൺ അമ്പലവയൽ, ഈ സി സനീഷ് മീനങ്ങാടി, രാമചന്ദ്രൻ കെപി, റഷീദ് എംസി, ജോസഫ് ടി. എ, ഹാരിസ് തോപ്പിൽ, അശ്റഫ് കെ ടി , ബഷിർ. ഓ.കൽപ്പറ്റ,സണ്ണി കുളകാട്ടിൽ, ഷാഫി ടി സ്,ജോൺസൺ സി ടി, ജോയൽ കാട്ടുകോട്ടയിൽ, ഗിരീഷ് പുത്തൻ തറയിൽ ,ജോർജ് കുഴിയറ,ജോസ് വട്ടുമറ്റം തുടങ്ങിയവർ സംസാരിച്ചു .





Leave a Reply