April 18, 2026

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അനുവദിക്കാതെ ടൗൺഷിപ്പിനായി ഭൂമി ഒഴിയില്ല: സംയുക്തസമരസമിതി* 

0
Img 20250320 165412
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്തു 27ന് തറക്കല്ലിടാൻ പോകുന്ന എലസ്റ്റൺ എസ്റ്റേറ്റിലെ 160 തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ പൂർണ്ണമായി നൽകാതെ ടൗൺഷിപ്പിനായി ഭൂമി ഒഴിഞ്ഞു കൊടുക്കില്ല എന്ന് എലസ്റ്റൺ എസ്റ്റേറ്റ് സംയുക്തസമരസമിതി എസ്റ്റേറ്റ് ചപ്പുപുരയിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പി എഫ് കുടിശ്ശിക,ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങി മുഴുവൻ കുടിശ്ശികയും തൊഴിലാളികൾക്ക് പൂർണമായി നൽകേണ്ടതുണ്ട്. വർഷങ്ങളായി എലസ്റ്റൺ എസ്റ്റേറ്റിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന 160 തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിച്ചു കൊണ്ടാവണം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കേണ്ടത്. ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ലേബർ കമ്മീഷണർ, ജില്ലാ കളക്ടർ, ലേബർ ഓഫീസർമാർ എന്നവർക്ക് എല്ലാം സംയുക്ത ട്രേഡ് യൂണിയൻ കത്ത് നൽകിയിരുന്നുവെങ്കിലും ഇതുവരെ ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ വഴിയാധാരമാകുന്ന 160 തൊഴിലാളികളുടെ വിഷയങ്ങളിൽ ലേബർ ഡിപ്പാർട്ട്മെന്റോ ജില്ലാ ഭരണകൂടമോ ഇടപെടാത്തത് പ്രതിഷേധാർഹം ആണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും കൺവെൻഷൻ തീരുമാനിച്ചു. ആദ്യപടിയായി മാർച്ച് 22ന് വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സമര പ്രഖ്യാപന കൺവെൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. പി ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു.യു കരുണൻ, ബി സുരേഷ് ബാബു, എൻ വേണുഗോപാൽ, കെ ടി ബാലകൃഷ്ണൻ, കെ സെയ്തലവി , തുടങ്ങിയവർ സംസാരിച്ചു. കെ ദേവദാസ് സ്വാഗതവും കെ തങ്കരാജ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *