നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരന്‍ പിടിയില്‍
മാനിക്കുനി സ്വദേശി അശോക(45)ന്റെ മേല്‍വിലാസത്തില്‍ എത്തിയ പാര്‍സലില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.ബത്തേരി കൊളഗപ്പാറയിലെ പാര്‍സല്‍ സര്‍വീസ് ജീവനക്കാര്‍ക്ക് ലഭിച്ചപാര്‍സലില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം സംശയിക്കുകയും ജീവനക്കാര്‍ ബത്തേരി എക്‌സൈസ് ഇന്‍സ്പെക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് ബത്തേരിയിലുള്ള ഇയാളുടെ വീട് വിശദമായി പരിശോധിച്ചതില്‍ ആകെ 85 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഇയാള്‍ക്കെതിരെ COTPA നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
30 വര്‍ഷമായി ടൗണില്‍ സ്ഥിരതാമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ നഗരത്തിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഓണ്‍ലൈന്‍ ലഹരിക്കടത്ത് തടയുവാനായി പാര്‍സല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ കേന്ദ്രികരിച്ചു തുടര്‍ന്നും പരിശോധന ശക്തമാക്കുവാന്‍ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും സംയുക്തമായി കൊളഗപ്പാറാ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വീസ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജ ബാബുരാജ്, മണികണ്ഠന്‍ വി കെ, പ്രിവന്റ്‌റീവ് ഓഫീസര്‍ അനില്‍കുമാര്‍ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസര്‍ ഡ്രൈവര്‍ ബാലചന്ദ്രന്‍ കെ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply