May 8, 2026

മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി ശാക്തീകരണ പരിശീലനം നല്‍കി

0
Gff

 

കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുമായി മെഡിക്കല്‍ റെകോര്‍ഡ്സ് ലൈബ്രറി ശാക്തീകരണത്തില്‍ പ്രത്യേക പരിശീലനം നല്‍കി.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് സിറിള്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ മേഖലയിലെ സുപ്രധാന രേഖകളായ മെഡിക്കല്‍ റെക്കോര്‍ഡിസിന്റെ ധര്‍മ്മങ്ങള്‍, മാനേജ്മെന്റ് , റെക്കോഡ് സൂക്ഷിപ്പുരീതികള്‍,മെഡികോ ലീഗല്‍ നടപടിക്രമങ്ങള്‍,മെഡിക്കല്‍ റൊകോഡ്സ് ലൈബ്രറികളുടെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്.കല്‍പ്പറ്റ ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോഡ്സ് ലൈബ്രേറിയന്‍ മാഗി ബേബി പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *