July 15, 2026

ഇരുപത്തിയേഴു വര്‍ഷത്തെ  അധ്യാപക സേവനത്തിനുശേഷം ഷാജി പുല്‍പള്ളി വിരമിച്ചു

0
Img 20250331 173943
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പള്ളി: ഇരുപത്തിയേഴു വര്‍ഷത്തെ അധ്യാപക സേവനത്തിനുശേഷം പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ ഷാജി പുല്‍പള്ളി സര്‍വീസില്‍ നിന്ന് വിരമിച്ചു.1998 ല്‍ മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായിട്ടായിരുന്നു ജോലിയുടെ തുടക്കം.1999 ല്‍ വയനാട് പി.എസ്.സി മുഖാന്തിരം കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായി നിയമിക്കപ്പെട്ടു. 23 വര്‍ഷങ്ങള്‍ക്കു ശേഷം 2022 ല്‍ പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപക നായിസ്ഥാനക്കയറ്റം ലഭിച്ചു.

 

 

കുട്ടികളിലെയും അധ്യാപകരിലെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച അക്ഷരവേദിയും പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച സാഹിത്യ വേദിയുടെയും നേതൃത്വം വഹിച്ചിരുന്നു. അക്ഷരവേദിയും സാഹിത്യവേദിയും സംസ്ഥാന തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയിരുന്ന സാഹിത്യ മത്സരങ്ങളും പുരസ്‌കാര സമര്‍പ്പണവും സംസ്ഥാന തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

 

കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാര്‍ഥനയുടെ മന:ശാസ്ത്രം, മൗനം ഉണ്ടാകുന്നത് (കഥകള്‍) ഒറ്റസംഖ്യകള്‍ (നോവല്‍), ഭാവരാശികള്‍ ( 5 പേര്‍ ചേര്‍ന്നുള്ള കവിതകള്‍). അതുപോലെ നാലു പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കടിരുത്തം (അധ്യാപക കവിതകള്‍), ക്ലാസിസം ( വിദ്യാര്‍ഥികളുടെ കവിതകള്‍), കടലിരമ്പുന്ന കൈത്തോടുകള്‍ ( വിദ്യാര്‍ഥികളുടെ കഥകള്‍), കാടകം കെ.ജെ ബേബി ഓര്‍മ്മക്കുറിപ്പുകള്‍. ഇവ കൂടാതെ ധാരാളം ലേഖനങ്ങള്‍ അനുകാലികങ്ങളിലും ലേഖന സമാഹാരങ്ങളിലും എഴുതിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം, ടി.എ.ഷാഹിദ് കഥാ പുരസ്‌കാരം, ശ്രീലത ടീച്ചര്‍ സ്മാരക കഥാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ ഷിബി പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപികയാണ്. മകള്‍ അഞ്ജു ഷാജി കോഴിക്കോട് ദേവഗിരി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും. ഇപ്പോള്‍ കണിയാമ്പറ്റ കൂടോത്തുമ്മലില്‍ താമസിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *