മാലിന്യ മുക്തം നവകേരളം ജില്ലയിലെ മികച്ച നഗരസഭയായി സുൽത്താൻബത്തേരി നഗരസഭ.
ബത്തേരി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാതല പ്രഖ്യാപനത്തിൽ നാല് അവാർഡുകൾ കരസ്ഥമാക്കി സുൽത്താൻബത്തേരി നഗരസഭ. ജില്ലയിലെ മികച്ച നഗരസഭ, ജില്ലയിലെ മികച്ച ഹരിത ടൗണുകൾ ഉള്ള നഗരസഭ, ജില്ലയിലെ മികച്ച ടൗൺ, ഹരിത കർമ്മ സേന 100% വാതിൽ പടി ശേഖരണം എന്നിവയ്ക്കാണ് അവാർഡുകൾ ലഭിച്ചത്. ബഹു ഐസി ബാലകൃഷ്ണൻ എംഎൽഎ ബഹു ജില്ലാ കളക്ടർ ശ്രീമതി ഡി ആർ മേഘശ്രീ എന്നിവരിൽ നിന്നും നഗരസഭ ചെയർമാൻ ടി കെ രമേശ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.





Leave a Reply