May 31, 2026

ജില്ലാ പ്രവാസി വെല്‍ഫെയര്‍ സഹകരണ സംഘത്തിന് പുതിയ ഭരണസമിതി

0
Hfk;

 

കല്‍പ്പറ്റ: അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രവാസി വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2025-30 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. ഐക്യകണ്ഡേന നടന്ന തിരഞ്ഞെടുപ്പില്‍ കെ കെ നാണു പ്രസിഡന്റായും അഡ്വ: സരുണ്‍ മാണി വൈസ് പ്രസിഡന്റായും തിരഞ്ഞെടുതു.സഹകരണ വകുപ്പ് ബത്തേരി യൂണിറ്റ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ് പി ആയിരുന്നു മുഖ്യ വരണാധികാരി. പുതിയ ഭരണസമിതി വരും വര്‍ഷങ്ങളില്‍ പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സൊസൈറ്റി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ സി കെ ഷംസുദ്ദീന്‍, പി ടി മന്‍സൂര്‍, മേരി രാജു, എം മുഹമ്മദ്, കെ സൈനബ, കെ ആര്‍ പ്രസാദ്, പി വി സാമുവല്‍, ഷിയാസ് കുമാര്‍, ധന്യ പി എസ് എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *