പാചക വാതക വില വര്‍ധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികള്‍ സിലിണ്ടറിന്‍മേല്‍ 50 രൂപ വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും ഒരുപോലെ വില വര്‍ദ്ധനവ് ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില സാധാരണ ഉപഭോക്താക്കള്‍ക്ക് 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയരും. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 503 രൂപയില്‍ നിന്ന് 553 രൂപയായും വര്‍ദ്ധിക്കും.
നേരത്തെ പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് നേരത്തേ കുറച്ച രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഗ്യാസ് വിലയും ഉയരുന്നത്.





Leave a Reply