July 1, 2026

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

0
jk

 

കല്‍പറ്റ:കെ എസ് ടി എ (എന്‍) ജില്ലാ കമ്മിറ്റി തയ്യല്‍ തൊഴിലാളികള്‍ക്കായി കല്‍പ്പറ്റയില്‍ ലഹരിക്കെതിരെ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. കല്‍പ്പറ്റ എം ജി ടി ഹാളില്‍ നടത്തിയ ലഹരി വിരുദ്ധ പഠന ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആര്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സി എ ഔസേഫ്, കെ നിഷ, അനിത തിലകാനന്ദ്, ബനാസിര്‍, പി കെ രമണി, കെ അശോകന്‍, എന്നിവര്‍ പ്രസംഗിച്ചു.

ഒരു കുടുംബത്തിലുള്ളവര്‍ തന്നെ പലതരത്തിലുള്ള ലഹരിക്കടിമയായി കൊണ്ടിരിക്കുന്ന അവസരത്തില്‍ കുടുംബങ്ങളില്‍ നിന്നു ലഹരിക്കെതിരെ എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം ആണ് കെ എസ് ടി എ (എന്‍) ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ എണ്ണവില കുത്തനെ കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അന്യായമായി വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *