May 31, 2026

ജ്യോതിർഗമയയുടെ 16-ാം വാർഷികം; പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ 16-ാം വാർഷികത്തോടനുബന്ധിച്ച് തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നു. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെ നീണ്ടുനിൽക്കുന്ന രക്തദാന വാരത്തിന്റെ ഉദ്ഘാടനം പ്രമുഖ കവി സാദിർ തലപ്പുഴ നിർവഹിച്ചു.

മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ ആദ്യ അവയവദാന സമ്മതപത്രം ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജിന് കൈമാറി. സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി-ഡിറ്റ് ഡയറക്ടർ എ.വി. അനീഷ് ആശംസകൾ നേർന്നു.

 

ടീം ജ്യോതിർഗമയയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. മൃദുലാൽ സംഘടനയ്ക്കുള്ള സർട്ടിഫിക്കറ്റ് കൈമാറി. സ്പന്ദനം പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റമന, മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സഹ വികാരി ഫാ.വർഗീസ് താഴത്തേക്കുടി, സി എസ് ഐ പള്ളി വികാരി ഫാ. കോശി ജോർജ് എന്നിവർ ചേർന്ന് ഇത് ഏറ്റുവാങ്ങി.

 

ക്യാമ്പിലെ ആദ്യ രക്തദാതാവായ കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ട്രസ്റ്റി ജോസ് തോമസിന് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജ മെറിൻ ജോയ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

 

മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ, ട്രഷറർ സിബി നെല്ലിച്ചുവട്ടിൽ, ടീം കനിവ് രക്ഷാധികാരി മോഹൻദാസ്, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. വിനോദ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അർച്ചന രാജൻ, സൺഡേ സ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, നഴ്സിങ്ങ് സൂപ്രണ്ട് ബിനി രാജു, ഡപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് മേരി ജാസ്മിൻ, ഭദ്രാസന കൗൺസിൽ അംഗം ബേബി മേച്ചേരി പുത്തൻപുരയിൽ, പള്ളി സെക്രട്ടറി റിജോയ് നടുത്തോട്ടത്തിൽ, ഷീജ ഫ്രാൻസിസ്, ജാഫർ തലപ്പുഴ, ഷാജി കൊയിലേരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

 

തുടർന്നുള്ള ദിവസങ്ങളിൽ ബത്തേരി, മേപ്പാടി, കൽപറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ രക്ത ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയ നിരവധിപേർ രക്തദാനത്തിൽ പങ്കാളികളാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *