കോണ്‍ഗ്രസ് ശിബിരം 28 ന് കല്‍പ്പറ്റയില്‍; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ട്രേറ്റ് മാര്‍ച്ച് മെയ് ആറിന്
കല്‍പ്പറ്റ:കോണ്‍ഗ്രസിന്റെ ശിബിരം ഏപ്രില്‍ 28ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോണ്‍ഗ്രസ് നയ പ്രഖ്യാപനത്തിന്റെ ഭാഗമായ ന്യായ്പഥ് പ്രമേയത്തിന്റെ ആശയും, അതിന്റെ സാരവും, ലക്ഷ്യ ബോധവും നഷ്ടപെടാതെ താഴെത്തട്ടില്‍ എത്തിക്കുന്നതിനായി ബൂത്ത്, വാര്‍ഡ്തല നേതാക്കളും, മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും, സീനിയര്‍ നേതാക്കളും, ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉള്‍പ്പെട്ടതാണ് ശിബിരം.വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി മെമ്പര്‍ പി പി ആലി, ഡിസിസി വൈസ്പ്രസിഡന്റ് ഒവി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് കോണ്‍ഗ്രസ്സ് വിശാല വര്‍ക്കിഗ് കമ്മിറ്റിയും, എ.ഐ.സി.സി. യോഗവും നടക്കുകയുണ്ടായി. ഈ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ ന്യായ്പദ്ധതി പ്രമേയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈദ്ധ്യാന്തികവും, നയപരവുമായ ദിശ നിര്‍ണ്ണയിക്കുന്നത്തിന് ഭരണഘടനാ മൂല്യങ്ങളും, ജനാധിപത്യവും ഉള്‍കൊള്ളുന്ന സമഗ്രമായ വികസനം രാജ്യത്തിന് ആവശ്യമാണെന്ന പ്രതിബദ്ധതയ്യില്‍ ഊന്നിനില്‍ക്കുന്ന പ്രഖ്യാപനമായിരുന്നു. ഇതിന്റെ ഭാഗമായാണ് ശിബിരം നടത്തുന്നത്.അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപെ
ട്ട് മെയ് 6 ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും.
സാധു ജനങ്ങളുടെ സര്‍ക്കാരാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ മുഖ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും തുടങ്ങി സാധാരണക്കാരന്റെ വീടിന്റെ അടുക്കളവരെ നീളുന്ന അഴിമതി കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് ഐ.എ.എസ് ലൈഫ് ഭവന പദ്ധതിയുടെയും, സ്വര്‍ണ്ണക്കടത്തിന്റെയും പേരില്‍ ജയിലില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കേരള ഹൈകോടതി കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ക്ക് പുറമെ സ്വന്തം മകള്‍ വീണാ വിജയന്‍ എക്‌സലോജിക് കമ്പനി മുഖേന കരിമണല്‍ കമ്പനിയില്‍ (CMRL) നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്നും കുറ്റക്കാരിയാണെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്.എന്നിട്ടും മുഖ്യമന്ത്രി കസേരയില്‍ കടിച്ചു തൂങ്ങി സ്വന്തം ബന്ധു ജനങ്ങളെ സഹായിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലാത്ത ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങള്‍ വെറുത്തു കഴിഞ്ഞിരിക്കുന്നു.
വന്യമൃഗ ആക്രമണത്തില്‍ കഷ്ടപെടുന്ന ജനങ്ങളോട് നിസഹകരണം പ്രഖ്യാപിച്ച സര്‍ക്കാര്‍ കടുവയുടെയും, പുലിയുടെയും, ആനയുടെയും ആക്രമണത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഏഴു മനുഷ്യ ജീവനുകളും കുറെ വളര്‍ത്തു മൃഗങ്ങളുടെയും ജീവനുകള്‍ പൊലിഞ്ഞിട്ടും അവരുടെ കുടുംബത്തെപോലും മാനുഷിക പരിഗണന നല്‍കി സഹായിക്കാന്‍ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ എരുമക്കൊല്ലിയില്‍ അറുമുഖന്‍ എന്നയാളുടെ ജീവന്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ നഷ്ടമായിരിക്കുകയാണ്. മനുഷ്യജീവനുകള്‍ തുടര്‍ച്ചയായി നഷ്ടമാകുമ്പഴും പതിവുപല്ലവിയല്ലാതെ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണാന്‍
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ലെ
ന്നും അദ്ദേഹം പറഞ്ഞു.





Leave a Reply