കെ.പി.എ ജില്ലാ കണ്‍വെന്‍ഷന്‍:രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി: മെയ് 10ന് മുട്ടിലില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ‘ജീവിതമാണ് ലഹരി SAY NO TO DRUGS’ എന്ന മുദ്രാവാക്യമുയര്‍ത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച നടത്തിയ രക്തദാന ക്യാമ്പ് മാനന്തവാടി എസ്എംഎസ് ഡിവൈ.എസ്.പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു.പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിപിന്‍ സണ്ണി അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ മൃദുലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാജിത, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്ക്, ട്രഷറര്‍ എം.ബി. ബിഗേഷ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോര്‍ജ് നിറ്റസ്, ജില്ലാ നിര്‍വാഹക സമിതി അംഗം സാബു ടി.ജെ എന്നിവര്‍ സംസാരിച്ചു.





Leave a Reply