കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കേണിച്ചിറ:കേണിച്ചിറ കേളമംഗലത്ത് ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മാഞ്ചിറയില്‍ ജില്‍സണ്‍ (43) അറസ്റ്റില്‍.ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിന് പരിക്കേറ്റ ജില്‍സനെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.ഏപ്രില്‍ 14 ന് വിഷു ദിനത്തില്‍ അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമാണ് സംഭവം.
പ്രതിയെ ഇന്ന് വൈകിട്ടോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും.
ജില്‍സണ്‍ ഭാര്യ ലിഷയെ ഷാളും കേബിളും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം വിഷം കഴിക്കുകയും കട്ടര്‍ ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയും തുടര്‍ന്ന് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.പടിഞ്ഞാറത്തറ വാട്ടര്‍ അതോറിറ്റിയിലെ പമ്പിംഗ് ജീവനക്കാരനാണ് അറസ്റ്റിലായ ജില്‍സണ്‍. സംഭവത്തെക്കുറിച്ച് കേണിച്ചിറ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.





Leave a Reply