May 25, 2026

ലില്ലി ടീച്ചർക്ക് യാത്രയയപ്പ് നൽകി

0
img_20250501_123011
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ നേതൃത്വത്തിൽ, 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന എ.കെ. ലില്ലി ടീച്ചർക്ക് വാരാമ്പറ്റയിൽ വെച്ച് യാത്രയയപ്പ് നൽകി.

 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ. അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ ലില്ലി ടീച്ചർക്ക് ഉപഹാരം സമ്മാനിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. സൽമത്ത് മുഖ്യാതിഥിയായിരുന്നു.

 

ടി.എച്ച്. ഉസ്മാൻ ഹാജി, ടി.കെ. മമ്മൂട്ടി, എ. മോയി, സി.കെ. അഷ്റഫ്, ലീന ഷിബു, ശോഭ രവി, ശ്രീജ വിനോദ്, മോയി അത്തിലാൻ, കെ. ചന്ദ്രൻ, പി. ഉസ്മാൻ ഹാജി, ജിജ എം., രഗിത വി.വി., സുവർണ്ണ കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news