July 28, 2026

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും

0
hgffgh

 

 

കല്‍പ്പറ്റ:റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും നാളെ വൈകിട്ട് നാലു മണിക്ക് പ്രിയങ്കാഗാന്ധി എം പി നിര്‍വഹിക്കും. നൂല്‍പ്പുഴ കുടുംബാംരോഗ്യ കേന്ദ്രത്തിന് പ്രാദേശിക വികസനഫണ്ടില്‍ നിന്നും ലഭ്യമാക്കിയ മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും, രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് തുക നുവദിച്ചത്. കേരളത്തിലെവിടെയും ഇതുപോലൊരു സംവിധാനം നിലവിലില്ലെന്ന് ഡോ. ദാഹര്‍ മുഹമ്മദ് പറഞ്ഞു.പുതിയ ഉപകരണങ്ങള്‍ കൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ രോഗികള്‍ക്ക് അത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിനായി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. വാഹനം യാഥാര്‍ഥ്യമാകുന്നതോടെ വീടുകളിലെത്തിയുള്ള പരിചരണം വേഗത്തിലാകും. നൂല്‍പ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം പോഷകാഹാര കുറവുള്ള കുട്ടികള്‍ക്കായി ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. രണ്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനും, തിരികെ കൊണ്ടുപോകാനുമായി ഈ വാഹനം ഉപയോഗപ്പെടുത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ദാഹര്‍ മുഹമ്മദ് പറഞ്ഞു. അതോടൊപ്പം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്താന്‍ പ്രയാസപ്പെടുന്നവരുടെ വീടുകളിലേക്ക് നേരിട്ടെത്തി ഫിസിയോ തെറാപ്പി നടത്തുന്നതിനും ഈ വാഹനം ഉപയോഗപ്പെടുത്തും. വീല്‍ചെയറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഉന്നതികളില്‍ ഉള്‍പ്പെടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്കടക്കം ഈ വാഹനം ഉപകാരപ്രദമാകും. ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല, സാമ്പത്തിക ചിലവു കുറക്കാനും ഈ വാഹനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ രാഹുല്‍ഗാന്ധി എം പി വനഗ്രാമങ്ങളിലേക്കും മറ്റും പോകുന്നതിനായി താര്‍ ജീപ്പും പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രത്തിന് നല്‍കിയിരുന്നു. വയനാട്ടിലെ തന്നെ ഏറ്റവും മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലാണ്. യൂണിറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രാഹുല്‍ഗാന്ധി എം പി പ്രാദേശിക വികസനഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള റോബോട്ടിക് ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്കാഗാന്ധി നിര്‍വഹിക്കും. മിനി റോബോട്ടിന്റെ സഹായത്തോടെ കൈകാലുകളും മറ്റും തളര്‍ന്നപോയവര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് വിവിധ പ്രോഗ്രാമുകള്‍ വഴിയാണ് ഈ ഉപകരണത്തിലൂടെ ചികിത്സ നല്‍കുന്നത്. റീഹാബിലേഷന്‍ ത്രെഡ്മില്ലും ഇതോടൊപ്പമുണ്ട്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകളാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിക്കായി എത്തിക്കൊണ്ടിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *