July 28, 2026

കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ

0
img_20250503_193345
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരിയിൽ കഞ്ചാവും ചരസുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

മുത്തങ്ങ തകരപ്പാടിയിൽ വെച്ച് കെ.എ 04 എം.എക്സ് 1794 എന്ന കാറിൽ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന റാം പ്രസാദിനെ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വാലറ്റ് ബാഗിൽ നിന്നും 5.51 ഗ്രാം ചരസ്സും 3.16 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

 

സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ പ്രൊബേഷനറി എസ്.ഐ മുഹമ്മദ്‌ സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഡോണിത്ത്, കെ.കെ അനിൽ, സുജാത എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *