ബത്തേരി സ്റ്റേഷൻ കെ.പി.എ ജില്ലാ ഫുട്ബോൾ ചാമ്പ്യൻമാർ
പനമരം: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ കാർണിവലിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ ടീം ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ ഡി.എച്ച്.ക്യു എ കമ്പനിയെ പരാജയപ്പെടുത്തിയാണ് ബത്തേരിയുടെ വിജയം. “ജീവിതമാണ് ലഹരി, ലഹരിക്ക് പറയുക വേണ്ട” എന്ന സന്ദേശമുയർത്തി നടന്ന ടൂർണമെന്റിൽ വയനാട് ജില്ലയിലെ 24 പോലീസ് ടീമുകൾ മാറ്റുരച്ചു.
പനമരം ഫിറ്റ് കാസ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരങ്ങളുടെ ഉദ്ഘാടനം മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു.
അതേസമയം, കെ.പി.എ വയനാട് ജില്ലാ കൺവെൻഷൻ മെയ് 10ന് മുട്ടിലിൽ നടക്കും. രാവിലെ 10 മണിക്ക് മുട്ടിൽ എം.ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന കുടുംബ സംഗമവും പ്രതിനിധി സമ്മേളനവും കേരള പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.





Leave a Reply