May 6, 2026

ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

0
GHHG
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ചുങ്കക്കുറ്റിയില്‍ ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ മരിച്ചു.തൊട്ടില്‍പ്പാലത്ത് നിന്ന് കുഞ്ഞോത്തോക്ക് പോകുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം.തൊട്ടില്‍പാലം അടുക്കത്ത് തീയ്യര്‍കണ്ടിയില്‍ ടി.കെ വിജയന്‍ (64) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹയാത്രികയായ ഇദ്ദേഹത്തിന്റെ ഭാര്യ ഷീബ (52) യ്ക്ക് നിസാര പരിക്കുകളുണ്ട്. ഗുരുതര പരിക്കേറ്റ വിജയനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *