അക്കാദമി ഹജ്ജ് ക്യാമ്പ് നാളെ
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നാളെ നടക്കും.രാവിലെ 10.30 ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ.വി എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. ജില്ലയില്‍ നിന്നും ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരും, അയല്‍ ജില്ലക്കാരുമുള്‍പ്പടെ അഞ്ഞൂറോളം ഹജ്ജാജിമാര്‍ ക്ലാസ്സില്‍ പങ്കെടുക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കളും, അക്കാദമി കമ്മിറ്റി അംഗങ്ങളും സംബന്ധിക്കും.





Leave a Reply