സാന്ത്വനം വളണ്ടിയര്‍ സംഗമം നടത്തി
കല്‍പ്പറ്റ : എസ് വൈ എസ് കല്‍പ്പറ്റ സോണ്‍ സാന്ത്വനം വകുപ്പിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരുടെ സംഗമം കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ നടന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും മറ്റ് മേഖലകളിലെയും വളണ്ടിയര്‍ സേവനത്തില്‍ സജീവമായ കല്‍പ്പറ്റ, മേപ്പാടി സോണുകളിലെ വളണ്ടിയര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. ജില്ലാ സാന്ത്വനം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹമീദ് അനസ് സഖാഫി അധ്യക്ഷനായി. വളണ്ടിയര്‍ സേവനത്തിന്റെ തത്വചിന്തകളും പ്രായോഗികതയും ഉള്‍ക്കൊള്ളുന്ന ക്ലാസുകള്‍ക്ക് ജമാല്‍ സഅദി പള്ളിക്കല്‍, ജില്ലാ സാന്ത്വനം സെക്രട്ടറി ഡോ. മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
സോണ്‍ സെക്രട്ടറിമാരായ ഒ പി സിദ്ദീഖ്, കെ അഷറഫ്, മുഹമ്മദ് ഷാഫി സുല്‍ത്താനി, നൗഫല്‍ ഫാളിലി, സലാം സഖാഫി, ബഷീര്‍ സഖാഫി തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കാളികളായി. സോണ്‍ ജനറല്‍ സെക്രട്ടറി യു കെ ജസീല്‍ സ്വാഗതവും സോണ്‍ സാന്ത്വനം സെക്രട്ടറി പി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.





Leave a Reply