May 6, 2026

മകന്‍ അച്ഛനെ വെട്ടിക്കൊന്നത് കുടുംബ വഴക്കെന്ന് നിഗമനം മകന്‍ റോബിന്‍ പൊലീസ് കസ്റ്റഡിയില്‍

0
kjhj
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്നില്‍ മലക്കുടി ബേബിയെ (63) മകന്‍ റോബിനാണ് (37) വെട്ടിക്കൊന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ബേബിയെ കണ്ടത്.ഗുരുതരമായി പരിക്കേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ റോബിന്‍ ആയുധം ഉപയോഗിച്ച് നെഞ്ചില്‍ ആഴത്തില്‍ വെട്ടുകയായിരുന്നു.

റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *