സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതി സ്‌കൂള്‍തല സമിതി ഉദ്ഘാടനം ചെയ്തു
പനമരം: പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്‌കൂള്‍ തലസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സികെ മുനീര്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീഷ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ എം, പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, ഹെഡ്മിസ്ട്രസ്സ് ഷീജജെയിംസ്, പിടിഎ പ്രതിനിധികള്‍, എസ്എംസി , ബിആര്‍സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ സ്‌കൂളിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.





Leave a Reply