June 18, 2026

‘ഞാന്‍ കണ്ട അറേബ്യ’ പുസ്തക പുന:പ്രകാശനം മെയ് 13 ന്

0
CZX
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ :മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രനുഭവ വിവരണ പുസ്തകമായ ‘ഞാന്‍ കണ്ട അറേബ്യ’ യുടെ പുതിയ പതിപ്പ് പ്രകാശനം മെയ് 13 ന് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പള്ളിയാല്‍ സൂപ്പി,പി ഇബ്രാഹിം,പി മറിയക്കുട്ടി,ഡോ.പി നൗഷാദ്,ഡോ.പി ഷാനവാസ് പി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1946 ല്‍ നടത്തിയ ഹജ്ജ് യാത്രയെക്കുറിച്ച് വയനാട്ടിലെ രാഷട്രീയ സാമൂഹിക രംഗത്ത് പ്രശസ്തനായിരുന്ന പള്ളിയാല്‍ പി.മൊയ്തു ഹാജി എഴുതി 1950 ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

ഡക്കാന്‍ ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഇംഗ്ലീഷിലെഴുതാന്‍ തീരുമാനിച്ച യാത്രാ വിവരണം സുഹൃത്തുക്കളുടെ പ്രേരണയാല്‍ 1950ല്‍ മലയാളത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു.പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമല്ലാതായതോടെ യാണ് പുതിയ പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തകത്തിന് എന്‍.പി ഹാഫിസ് മുഹമ്മദ് അവതാരികയും,ഡോ. ബാവ കെ. പാലുകുന്ന് പഠനവും എഴുതിയിട്ടുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം കല്‍പ്പറ്റ കൃ്ഷ്ണഗൗഡ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പുസ്തകം ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിന് പുസ്തകം കൈമാറി ക്കൊണ്ട് പ്രകാശനം നിര്‍വ്വഹിക്കും. ചടങ്ങില്‍ മയൂരശ്രേയസ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും.കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദീഖ്,ജില്ലാ പഞ്ചായത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍,ടി ജെ ഐസക്ക്,ഡോ.വിനോദ് കെ ജോസ്,എന്‍ പി ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *