June 18, 2026

എസ് വൈ എസ്   ലീഡേഴ്സ് ക്യാമ്പ്  സംഘടിപ്പിച്ചു

0
JK
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: എസ് വൈ എസ് കല്‍പ്പറ്റ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും സര്‍ക്കിള്‍ ഭാരവാഹികള്‍ക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. ഘടക ശാക്തീകരണവും സംഘടന വ്യാപനവും ലക്ഷ്യം വെച്ച് ഇഗ്‌നൈറ്റ് ക്യാമ്പില്‍ എസ് വൈ എസ് സംസ്ഥാന സെക്രടറി അബ്ദുല്‍ കലാം മാവൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടറി സി ടി അബ്ദുല്‍ ലത്വീഫ് ദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹാമിദ് അനസ് സഖാഫി അധ്യക്ഷനായി. സര്‍ഗ്ഗാത്മക മീറ്റിംഗുകള്‍, സംഘടന വികാസം, ഘടക ശാക്തീകരണം എന്നിവ വിശകലനം ചെയ്തുകൊണ്ടുള്ള മീറ്റിംഗുകള്‍ക്ക് സോണ്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

മെയ് മൂന്നാം വാരം നടക്കുന്ന യുവസമ്പര്‍ക്ക പ്രോഗ്രാമിനെ കുറിച്ചുള്ള ചര്‍ച്ചക്ക് ജില്ല ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്് ശമീര്‍ ബാഖവി നേതൃത്വം നല്‍കി. അബ്ദുല്‍ സലാം സഖാഫി, റസാഖ് സി ടി, നിസാര്‍ എം, നാസര്‍ സഖാഫി, യൂസുഫ് പി, അഷറഫ് കെ, ഇസ്മായില്‍ പി, അബ്ദുല്‍ ലത്തീഫ് മാഷ്, സിദ്ദീഖ് ഒ പി, നൗഫല്‍ ഫാളിലി, മുഹമ്മദ് ഷാഫി സുല്‍ത്താനി , ബഷീര്‍ സഖാഫി പ്രസംഗിച്ചു. സോണ്‍ ജനറല്‍ സെക്രടറി ജസീല്‍ യു കെ സ്വാഗതവും സോണ്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *