June 18, 2026

നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക് ഷോ സംഘടിപ്പിച്ചു

0
vbcvb
By ന്യൂസ് വയനാട് ബ്യൂറോ

 

പൂക്കോട് : നവരസ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക് കല്‍പ്പറ്റയുടെ 24ാമത് ഡാന്‍സ് & മ്യൂസിക് ഷോ പൂക്കോട് വെറ്ററിനറി കോളേജ് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ അരങ്ങേറി. കൂടല്‍ സിനിമയുടെ നായകനും സ്‌ക്രിപ്റ്റ് റൈറ്ററും ഗായകനുമായ ബിബിന്‍ ജോര്‍ജ്, സിനിമാ താരങ്ങളായ നിയ വര്‍ഗീസ്, റിയ ഇഷ , അനു സ്വനാര, ഡയറക്ടര്‍മാരായ ഷാഫിഏപ്പിക്കാട്, ഷാനു കക്കൂര്‍, സജീര്‍പപ്പാ (ക്യാമറാ), വി. ഷൗക്കത്ത് വണ്ടൂര്‍(കണ്‍ട്രോളര്‍) ജിദിന്‍.കെ.വി, (പ്രൊഡ്യൂസര്‍),കെ.സന്തോഷ് (ഡിസൈനര്‍) എം അസീംകോട്ടൂര്‍ (ചീഫ് അസോസിയേറ്റ്) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. എഡിഎം. കെ. ദേവകിയും, ഗ്രാന്റ് പാരന്‍സും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പ്രതിഭകളേ ആദരിക്കല്‍,അരങ്ങേറ്റം, വിവിധ നൃത്താവതരണം. സംഗീത സദസ് എന്നിവ അരങ്ങേറി. മാനേജിംഗ് ഡയരക്ടര്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക രേണുകസലാം നന്ദി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *