ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി കലാമണ്ഡലം റെസ്സി ഷാജി ദാസ്
കല്‍പ്പറ്റ :ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി കലാമണ്ഡലം റെസ്സി ഷാജി ദാസ്. തിരുവനന്തപുരം കവടിയാര്‍, സത് ഭാ വന ഓഡിറ്റോറിയത്തില്‍ ഇന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.കലാ രംഗത്തുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവാര്‍ഡ് കലാമണ്ഡലം : റെസ്സി ഷാജി ദാസിന് ലഭിച്ചത്.ഡോ : ബി. എസ് ബാലചന്ദ്രനില്‍ ( ബി. എ സ്. എസ്.എ ഫ് നാഷണല്‍ ചെയര്മാന് ) നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. വയനാട് ജില്ലയിലെ പുല്‍പ്പള്ളി പൂതാടി പഞ്ചായത്തില്‍ കര്‍ഷകനായ രാമകൃഷ്ണന്റെയും, ഓമനയുടെയും രണ്ടാമത്തെ മകളായി ജനനം.നാലാം വയസ് മുതല്‍ ആരംഭിച്ച നൃത്ത പഠനം ഏഴാം വയസ്സില്‍ കലാമണ്ഡലം ഉഷ ടീച്ചറുടെ കീഴില്‍ അരങ്ങേറ്റം നടത്തി.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള കലാമണ്ഡലത്തില്‍ നിന്നും , ഭരതനാട്യത്തില്‍ ഡിപ്ലോമയും . മോഹിനിയാട്ടത്തില്‍ ഡിപ്ലോമയും, ഡിഗ്രിയും നേടി.ബി എസ് എസ്സിന്റെ നാലുവര്‍ഷത്തെ ഭരതനാട്യ ഡിപ്ലോമയില്‍ നാട്യ പൂര്‍ണ്ണയും ലഭിച്ചു.കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി – ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിന്റെ പ്രിന്‍സിപ്പലാണ് റെസ്സി ഷാജി ദാസ്.35 – വര്‍ഷമായി നൃത്ത രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം റെസ്സി ഷാജി ദാസ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെയും, ആണ്‍കുട്ടികളെയും സൗജന്യമായി നൃത്തം പരിശീലിപ്പിക്കുന്നു .
സ്കൂള്‍ കലോത്സവങ്ങളിലും, ഇന്റര്‍ സോണ്‍ കലോത്സവങ്ങളിലും, കേരളോത്സവങ്ങളിലും റെസ്സി ഷാജി ദാസിന്റെ നൃത്ത പരിശീലനത്തില്‍ നിരവധി പ്രതിഭകളാണ് കലാപരമായി മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത് .കലാക്ഷേത്ര സുദര്ശന് മാഷിന്റെ കീഴില്‍ ഇപ്പോളും റെസ്സി നൃത്ത പഠനം തുടരുന്നു.കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ സര്‍ഗ്ഗ വനിത സെക്രട്ടറിയാണ് റെസ്സി.പുല്‍പ്പള്ളി കാരക്കാട്ട് കെ.ഡി ഷാജി ദാസിന്റെ ഭാര്യയാണ്.നൃത്ത പ്രതിഭകളും, വിദ്യാര്‍ഥിനികളുമായ മാളവിക ഷാജി ദാസും, അനൗഷ്ക ഷാജി ദാസുമാണ് മക്കള്‍.





Leave a Reply