June 18, 2026

അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി:അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ പി കാമത്, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. എലിസബത്ത്, ഡോ. അരുണ്‍ അരവിന്ദ്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. ചെറിയാന്‍ അക്കരപ്പറ്റി, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഗിരീഷ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നഴ്‌സുമാര്‍ക്ക് വേണ്ടി പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ മേക്കിങ്, എംബ്രോയ്ഡറി,ഹെയര്‍ സ്‌റ്റൈലിങ്,ക്വിസ്,റീല്‍സ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ഒപ്പം വിവിധ കലാ പരിപാടികളും,കൂട്ട നടത്തവും സംഘടിപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *