കൃഷിഭവന് മുന്പില് ധര്‍ണ്ണ നടത്തി
കര്‍ഷക കോണ്‍ഗ്രസിന്റെ പുല്‍പ്പള്ളി കൃഷിഭവന് മുന്പില് നടത്തിയ ധര്‍ണ്ണ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് വര്‍ഗീസ് മുരിയങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക വക മാറ്റി ചെലവഴിച്ച സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് ധര്‍ണ്ണ.കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമറ്റ് കോതവഴിക്കല്‍ അധ്യക്ഷനായി.
കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട് ജോണി പരത്തനാല്‍, റെജി പുളിങ്കുനേല്, കര്‍ഷക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡണ്ട് പി എം കുര്യന്, ജോര്‍ജ് കൊല്ലിയില്‍,സിജു പൗലോസ്, ജോസ് നാമറ്റത്തില്‍, ജോര്‍ജ് എടപ്പാട്ട്, സുനില്‍ പുലികുത്തി ശിവരാമന് പാറക്കുഴി, ശ്യാമള രവി, ജോസഫൈന്, ലിജോ ജോര്‍ജ്, ജോസ് പെരുമ്പില്‍, ജോയ് കലോലിമുളം ബിനോണ്സണ് നാമറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply