June 18, 2026

പാലിന് അടിസ്ഥാന വില 70 രൂപയായി ഉയര്‍ത്തണം ; മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍

0
hfg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പാലിന് അടിസ്ഥാന വില 70 രൂപ ആക്കണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഉല്പാദനത്തിന് അനുസരിച്ച് പാലിന് വില ലഭിക്കാത്തത് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പ പ്രസിഡന്റ് മത്തായി പുള്ളോര്‍ക്കുടി, സെക്രട്ടറി അന്നമ്മ കെ.സി, സ്റ്റേറ്റ് ട്രഷര്‍ ലില്ലി മാത്യു, ജോയിന്റ് സെക്രട്ടറി കെ.ജെ മാര്‍ട്ടിന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ാലിന് അടിസ്ഥാന വിലയായി 70 രൂപ പ്രാബല്യത്തില്‍ വരുത്തുക, മില്‍ക്ക് ചാര്‍ട്ട് പുതുക്കുക, മൃഗാശുപത്രികളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്തുക, മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുക. മൃഗാശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുക, അത്യുത്പാദന ശേഷിയുള്ള പശുക്കളെ സൃഷ്ടിക്കാന്‍ കഴിവുള്ള ബീജം സപ്ലൈ ചെയ്യുക, ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന മുഴുവന്‍ സബ്സിഡികളും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുക. എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടിലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അവര്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *