സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു
കെല്ലൂര്‍:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതിയുടെ കെല്ലൂര്‍ ഗവ. എല്‍.പി സ്കൂള്‍ തല സമിതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ റംല മുഹമ്മദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര് കെ. ബി അനില്‍ കുമാര്‍, എസ്.ആര്.ജി.കണ്‍വീനര്‍ ജോയ്സി മരിയ, സീനിയര്‍ അസിസ്റ്റന്റ് പ്രെസി പിന്റോ ,പി.ടി.എ.പ്രസിഡന്റ് ഷമീര്‍ ടി, എസ്.എം.സി.ചെയര്മാന് അബ്ദുള്ള എം , എം.പി.ടി.എ.പ്രസിഡന്റ് ഫര്‍സാന എന്നിവര്‍ സംസാരിച്ചു.





Leave a Reply