ബത്തേരി നഗരത്തില്‍ ഇറങ്ങിയ പുലിയെ ഉടനടി പിടികൂടണമെന്ന് നഗരസഭ ചെയര്മാന്
ബത്തേരി : ബത്തേരി നഗരസഭയുടെ 15, 20 എന്നീ ടൗണിനോട് ചേര്‍ന്നുള്ള ഡിവിഷനുകളില്‍ പുലി ഇറങ്ങിയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.അടിയന്തരമായി പുലിയെ കൂട് വെച്ച് പിടിച്ച് നാട്ടിലിറങ്ങി ശീലിച്ച പുലിയെ കാട്ടില്‍ തന്നെ തിരികെ വിടാതെ മൃഗശാലയിലേക്കോ പുലിയെ സംരക്ഷിക്കുന്ന മറ്റ് സങ്കേതങ്ങളിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി നഗരസഭ ചെയര്മാന് ടി കെ രമേശ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നേരിട്ട് കത്ത് നല്കി ഉടനടി നടപടി സ്വീകരിക്കണമെന്ന് അറിയിച്ചു.
അവരുടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും മനുഷ്യജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുലിയുടെ സാന്നിധ്യം കണ്ടതായി വീഡിയോയിലൂടെയും അല്ലാതെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നാളിതുവരെ പുലിയെ കൂട് വെച്ച് പിടിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.




Leave a Reply