July 28, 2026

വയനാട് പുരാധിവസം:കെ എന്‍ എം ഭവനസമുച്ചയ ശിലാസ്ഥാപനവും ആദ്യവീടിന്റെ താക്കോല്‍ ദാനവും നടത്തി

0
IMG_20250525_210354
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: -മുണ്ടക്കൈ ,ചൂരല്‍മലഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന സമിതി നിര്‍മ്മിച്ചു നല്‍കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവുംകല്പറ്റയില്‍പണിപൂര്‍ത്തിയായആദ്യവീടിന്റെതാക്കോല്‍ദാനവും കല്പറ്റ മസാറിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍വെച്ചു കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിര്‍വ്വഹിച്ചു.വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം സാമൂഹ്യ ബാധ്യതയാണെന്നും ഒറ്റക്കെട്ടായി ആ ദൗത്യം നിര്‍വഹിക്കാന്‍ ആത്മാര്‍ഥമായി മുന്നോട്ടുവരണമെന്നും അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.കാലംനീങ്ങുമ്പോള്‍ദുരന്തബാധിതരെമറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിത പ്രദേശത്ത് വീട് നഷ്ടപ്പെട്ടവരേയുംജീവിക്കാന്‍ ഭയപ്പെടുന്നവരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവശ്യപ്പെടുന്നവരെ കേള്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവയനാട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നപ്രതീക്ഷ, റിഹാബ്ഫൗണ്ടേഷനുകളുമായി സഹകരിച്ചു കൊണ്ടാണ് കെ എന്‍ എം ഭവന സമുച്ചയനിര്‍മ്മാണം നടത്തുന്നത്. അനുയോജ്യമായസ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.എട്ട് സെന്റില്‍ ആയിരം സ്‌ക്വയര്‍ ഫിറ്റ് വീടാണ് കെ എന്‍ എം നിര്‍മിക്കുന്നത്.കല്‍പറ്റയില്‍ 1000 സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീടാണ്
കെ എന്‍ എം നിര്‍മ്മിച്ചിട്ടുള്ളത്.വീട് നിര്‍മ്മാണത്തിന് പുറമെ,
വയനാട്ടില്‍ രണ്ടു കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കെ എന്‍ എം ഇതിനകം നടത്തി. നൂറ്റി അമ്പത് വീടുകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി. ജീപ്പ്, ഓട്ടോ ,അടക്കം അമ്പത് കുടുംബങ്ങള്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍കെ എന്‍ എം വിതരണം ചെയ്തു. ഉറ്റവര്‍ നഷ്ടപ്പെട്ട നൗഫലിന് ജൂലൈ 30 എന്ന പേരില്‍ ബേക്കറി നിര്‍മ്മിച്ചു നല്‍കി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും കെ എന്‍ എം നു സാധിച്ചു.ചടങ്ങില്‍സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ അധ്യക്ഷത വഹിച്ചു.ടി സിദ്ദിഖ് എം എല്‍ എ,ഇബ്രാഹിം ഹാജി ഏലാംകോട് ,ടി മുഹമ്മദ്,കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ പി യുസുഫ് ഹാജി, സെക്രട്ടറി സയ്യിദ് അലി സ്വലാഹി,സി കെ ഉമര്‍,വി എ മജീദ്,അലി കടവത്തൂര്‍,ഡോ മുസ്തഫ ഫാറൂഖി,കെ എം കെ ദേവര്‍ശോല,നജീബ് കാരാടന്‍ , സുബൈര്‍ പീടിയേക്കല്‍,ബാപ്പുട്ടി പന്തലൂര്‍, ഉമര്‍ഹാജി ബത്തേരിഎന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *