പൂഴിത്തോട് പടിഞ്ഞാറത്തറ പാത ജനകീയ കര്‍മ്മ സമിതി ഷാഫി പറമ്പില്‍ എം.പിയുമായി ചര്‍ച്ച നടത്തി
പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വയനാട് ജില്ലയില്‍ പൂര്‍ത്തിയാവുകയും, കോഴിക്കോട് ജില്ലയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കാത്ത് കഴിഞ്ഞ ജനുവരി മുതല്‍ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കര്‍മ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചര്‍ച്ച നടത്തിയത്.ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. ഈ വിഷയത്തില്‍ കൃത്യമായ ഇടപ്പെടല്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പോള്സന് കൂവയ്ക്കല്‍ വയനാട് കര്മ്മസമിതിപ്രവര്ത്തകരായ യു സി ഹുസൈന്, പ്രകാശ്ക്കു മാര്‍ ,നാസര്‍ കൈപ്രവന്‍,അസീസ് കളത്തില്‍ ചെമ്പനോട കര്‍മ്മസമിതി ചെയര്മാന് ടോമി മണ്ണൂര്‍,കണ്‍വീനര്‍ മാത്യു പേഴത്തിങ്കല്‍, വൈസ് ചെയര്മാന്മാരായ ജോബി ഇലന്തൂര്‍,സജി ജോസഫ് ഇല്ലിക്കല്‍, ജയേഷ് എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply