September 12, 2026

കുട്ടിക്കുന്ന് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG_20250528_205446
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുട്ടിക്കുന്ന് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. ടി.സിദ്ധിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗര സഭ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക് അധ്യക്ഷനായിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കെയംതൊടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാലില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജാറാണി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത്, മുനിസിപ്പല്‍ സെക്രട്ടറി അലി അഷഹര്‍, ശിശു വികസന പദ്ധതി ഓഫീസര്‍ സന്ധ്യ, മുനിസിപ്പല്‍ എന്‍ജിനീയര്‍ മുനവര്‍, ഐ സി ഡി സൂപ്പര്‍വൈസര്‍ ഗീത എന്‍ പി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ മറ്റു ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ സി ഡി എസ് കല്‍പ്പറ്റ കല്‍പ്പറ്റ മുനിസിപ്പാലിറ്റി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സ്റ്റിക്കര്‍ ക്യാമ്പയിനും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു.പ്രസ്തുത പരിപാടിയും എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *