സ്‌കൂള്‍ ശുചീകരണവുമായി എസ്.എഫ്.ഐ
കോട്ടത്തറ: രണ്ടുമാസം വേനലവധി കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായിയുള്ള സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനം എസ്എഫ്ഐ കോട്ടത്തറ ഏരിയ കമ്മിറ്റി ഏറ്റെടുത്തു. കണിയാമ്പറ്റ യുപി സ്‌കൂളിലാണ് ശുചീകരണ പ്രവര്‍ത്തനം എസ്എഫ്ഐ ഏറ്റെടുത്തത്. ഏരിയ സെക്രട്ടറി നിരഞ്ജന്‍ കെ ഇന്ദ്രന്‍, ഏരിയ പ്രസിഡന്റ് കൃഷ്ണ ഭട്ട്, ജോയിന്‍ സെക്രട്ടറി ജിതിന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ നേതൃത്വം കൊടുത്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply