June 20, 2026

റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത വെള്ളവും ചെളിയും വീടുകളുടെ മുറ്റത്തേക്ക്

0
l;ll;;hk
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍ നെയ്ക്കുപ്പ വേലിയമ്പം റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും
നിര്‍മ്മാണത്തിലെ അശാസ്ത്രിയത കാരണം കനത്ത മഴയില്‍ റോഡിലെ വെള്ളവും ചെളിയും വീടുകളുടെ മുറ്റത്തേക്ക് ഒഴുകി എത്തുകയാണ്.
ഇതുകാരണം റോഡരികിലെ കുടുംബങ്ങള്‍ക്ക് ദുരിതം അവസാനിക്കുന്നില്ല.അധികൃതരുടെ അനാസ്ഥ തുടരുന്ന പക്ഷം പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.അടിയന്തിരമായി റോഡില്‍ ഓടകള്‍ നിര്‍മ്മിച്ച് പ്രശനപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടവയല്‍ വേലിയമ്പം പുല്‍പ്പള്ളി റൂട്ടില്‍ നെയ്ക്കുപ്പ ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപത്തുള്ള കുടുംബങ്ങളാണ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൊണ്ട് ദുരിതം അനുഭവിക്കുന്നത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞങ്കിലും റോഡിനിരുവശത്തും ഓടകള്‍ നിര്‍മ്മിക്കാത്തത് കനത്ത മഴയില്‍ വെള്ളവും ചെളിയും വീടുകളിലേക്ക് ഒഴുകി എത്തുകയാണ്. വീടുകളുടെ മുറ്റം ചളിക്കുളമായി ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് വീട്ടുടമ പന്നിക്കോട്ട് തങ്കച്ചന്‍ പറഞ്ഞു. നിരവധി തവണ ഇത് സംബന്ധിച്ച്‌പൊതു മരാമത്ത് വകുപ്പിലും ,എം എല്‍ എ അടക്കമുള്ളവര്‍ക്കും പരാതി നല്കിയങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.മുറ്റത്ത് മുഴുവന്‍ ചെളിവെള്ളവും മണ്ണും നിറഞ്ഞ് കിടക്കുകയാണ് കോരി മാറ്റിയാലും വീണ്ടും മണ്ണ് ഒഴുകി എത്തും .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *