കുട്ടികള്‍ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം:ജില്ലാ കളക്ടര്‍
കുട്ടികള്‍ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം എന്ന ജില്ലാ കളക്ടറുടെ ആശയത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റ് ജീവനക്കാരുടെ മക്കള്‍ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശനം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍വഹിച്ചു.കലക്ടറേറ്റ് ജീവനക്കാര്‍ക്ക് വേണ്ടി ജില്ലാ കലക്ടര്‍ ആരംഭിച്ച ‘ഡിസി സ്പാര്‍ക്ക്’എന്ന പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലാ കളക്ടറേറ്റിലെ ജീവനക്കാരുടെ കുട്ടികള്‍ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.
ജീവനക്കാരുടെ കുട്ടികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
രാവിലെ 10 മുതല്‍ അഞ്ച് വരെ ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളില്‍ കുട്ടികള്‍ പരസ്പരം സംവദിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പലതരം കളികളില്‍ ഏര്‍പ്പെടുകയും ചെയ്തു. കുട്ടികള്‍ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരേണ്ടതിന്റെ പ്രാധാന്യം കളക്ടര്‍ വിവരിച്ചു.ജില്ലാ സാമൂഹ്യ നീതി വകുപ്പ് കുട്ടികള്‍ക്കായി മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും നല്‍കി.





Leave a Reply