ഇരുളത്ത് വന്യമൃഗങ്ങളെ ഷോക്കേൽപ്പിച്ച് കൊന്ന് വിറ്റ സംഘം പിടിയിൽ
ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അങ്ങാടിശ്ശേരി ലെഫ്റ്റ് ഔട്ട് വനഭൂമിയിൽ നിന്ന് വന്യമൃഗങ്ങളെ ഷോക്കേൽപ്പിച്ച് കൊന്ന് മാംസം വിൽപ്പന നടത്തിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളും വേവിച്ച മാംസവും കണ്ടെടുത്തത്.
ബിജു. പി. എസ് (51), ധനിൽ എന്ന കിച്ചു, ചീയമ്പം 73 ഉന്നതി അമരക്കുനി സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവർ വെരുക്, കാട്ടുപന്നി എന്നീ മൃഗങ്ങളെയാണ് ഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റഴിച്ചുവന്നിരുന്നത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ പി. വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സത്യൻ എം. എസ്, അജീഷ് പി. എസ്, ഷൈനി സി, ജിതിൻ വിശ്വനാഥ്, അഖിൽ അശോക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.





Leave a Reply